പെല്ലറ്റ് ആക്രമണത്തില്‍ 15 വയസ്സുകാരന്‍ കൊല്ലപ്പെട്ടു; കാശമീരില്‍ സൈന്യത്തിന്‍റെ എണ്ണം വര്‍ദ്ധിപ്പിച്ചു
ശ്രീനഗര്‍: കാശ്മീരില്‍ സംഘര്‍ഷാവസ്ഥ ശക്തമായി. കഴിഞ്ഞ ദിവസം സൈന്യത്തിന്‍റെ പെല്ലറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 15 വയസ്സുകാരന്‍റെ ശരീരം കണ്ടെത്തിയതാണ് വ്യാപക അക്രമണങ്ങള്‍ക്ക് കാരണമായത്. 87 പേരാണ് ഇതു വരെ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
ശ്രീനഗര്‍ സ്വദേശിയായ മൊമിന്‍ അല്‍ത്താഫ് എന്ന ആണ്‍കുട്ടിയുടെ ശരീരം ആണ് കഴിഞ്ഞ ദിവസം രാത്രി കണ്ടെത്തിയത്. മരണകാരണം പെല്ലറ്റ് ആക്രമണം ആണെന്ന് വ്യക്തമായി. സൈന്യവും പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ മൊമിനും ഉണ്ടായിരുന്നു. എന്നാല്‍ പെല്ലറ്റ് ആക്രമണത്തിന് ശേഷം ആരും മൊമിനെ കണ്ടില്ലായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ആളൊഴിഞ്ഞ സ്ഥലത്ത് പെടുകയും ചികിത്സ കിട്ടാതെ മരിക്കുകയുമായിരുന്നു.
മൊമീന്‍റെ ശവസംസ്കാരത്തില്‍ പങ്കെടുക്കാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയത്.
ഇതിനു ശേഷം സൈന്യത്തിനെതിരെ പലയിടങ്ങളിലും ശക്തമായ പ്രതിഷേധങ്ങള്‍ നടന്നു. ഇതോടെ മൂന്ന് ബറ്റാലിയന്‍ സൈന്യത്തെ കൂടി ശ്രീനഗറില്‍ വിന്യസിച്ചു. കൂടുതല്‍ പ്രതിഷേധ ഗ്രൂപ്പുകള്‍ സൈന്യത്തിനെതിരെ ആക്രമണത്തിന് തയ്യാറെടുക്കുന്നുണ്ട്. ഇതിനെതിരെയും ശക്തമായ തയ്യാറെടുപ്പുകള്‍ സൈന്യം എടുത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ മാത്രം പരുക്കേറ്റത് 40 പേര്‍ക്കാണ്.
No comments:
Post a Comment