പി ജയരാജനെ വിവാഹത്തിന് ക്ഷണിച്ചതിന്റെ പേരില്‍ ആര്‍എസ്‌എസുകാര്‍ കൂത്തുപറമ്ബ് സ്വദേശിയുടെ വിവാഹം ബഹിഷ്കരിച്ചു
വിവാഹചടങ്ങുകളില്‍ പോലും തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവരെ ക്ഷണിക്കാന്‍ പാടില്ലെന്നാണ് ആര്‍എസ്‌എസിന്റെ നയമെന്നും ഇതിനെ സംസ്കാരമുള്ള മനുഷ്യര്‍ അപലപിക്കണമെന്നും ജയരാജന്‍ പറയുന്നു.
ജനാധിപത്യത്തിനു നിരക്കാത്ത ഇത്തരം പ്രവര്‍ത്തന രീതി അവസാനിപ്പിച്ചാല്‍ മാത്രമേ നാട്ടില്‍ സഹിഷ്ണുതയുടെ രീതികള്‍ പുലരുകയുള്ളൂവെന്നും അതാണ് ജനാധിപത്യവ്യവസ്ഥയ്ക്ക് ആവശ്യമെന്നും ജയരാജന്‍ വ്യക്തമാക്കി.
ആഗസ്ത് 28 നു രാവിലെ കൂത്തുപറമ്ബ് മുന്‍സിപ്പല്‍ അതിര്‍ത്തിയിലെ തൊക്കിലങ്ങാടി പാലായില്‍ സിപിഐഎം ജാഥാ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ തന്നെ ഒരാള്‍ സമീപിക്കുകയും മകന്റെ കല്യാണ ചടങ്ങിന് പങ്കെടുക്കാന്‍ ക്ഷണക്കത്തും നല്‍കിയിരുന്നു. ജാഥാ ഉദ്ഘാടനം കഴിഞ്ഞു താന്‍ തിരിച്ചു പോരുകയും ചെയ്തു.
പിന്നീടാണ് താന്‍ ആ വിവരമറിഞ്ഞത് , താനുള്‍പ്പടെയുള്ള പാര്‍ട്ടി
പ്രവര്‍ത്തകരെ മകന്റെ വിവാഹത്തിന് ക്ഷണിച്ചതിന്റെ പേരില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പാലായിലെ ആര്‍എസ്‌എസുമായി ബന്ധപ്പെട്ടവരെ അവരുടെ നേതൃത്വം വിലക്കിയ കാര്യം. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ആര്‍എസ്‌എസ് അതിന്റെ അണികളെ പഠിപ്പിക്കുന്ന രീതിയാണ് കാണാന്‍ കഴിഞ്ഞതെന്നും ജയരാജന്‍ ആരോപിക്കുന്നു.
വിവാഹചടങ്ങുകളില്‍ പോലും തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തവരെ ക്ഷണിക്കാന്‍ പാടില്ലെന്നാണ് ആര്‍എസ്‌എസിന്റെ നിബന്ധന. ഇതിനെയാണ് സംസ്കാരമുള്ള മനുഷ്യര്‍ അപലപിക്കേണ്ടത്. ഇത്തരം അസഹിഷ്ണുതയാണ് നാട്ടിന്‍പുറങ്ങളില്‍ തുടങ്ങി രാജ്യത്താകെ സംഘപരിവാരം പിന്തുടരുന്നത്.
ജനാധിപത്യത്തിനു നിരക്കാത്ത ഇത്തരം പ്രവര്‍ത്തന രീതി അവസാനിപ്പിച്ചാല്‍ മാത്രമേ നമ്മുടെ നാട്ടില്‍ സഹിഷ്ണുതയുടെ രീതികള്‍ പുലരുകയുള്ളൂവെന്നും അതാണ് ജനാധിപത്യവ്യവസ്ഥയ്ക്ക് ആവശ്യമെന്നും ജയരാജന്‍ പറയുന്നു.
No comments:
Post a Comment