വിവാഹമോചന വാര്‍ത്ത സത്യം: സൗന്ദര്യ രജനികാന്ത്
ചെന്നെയിലെ കുടുംബകോടതിയില്‍ സൗന്ദര്യയും അശ്വിനും വിവാഹമോചനത്തിന് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സംവിധായികയും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രണ്ടാമത്തെ മകളുമായ സൗന്ദര്യ രജനികാന്ത് തന്റെ വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ചു. കുറച്ചു കാലങ്ങളായി ഇതു സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്ത സത്യമാണെന്ന് സൗന്ദര്യ ട്വീറ്റ് ചെയ്തു.
താനും ഭര്‍ത്താവ് അശ്വിന്‍ രാംകുമാറും ഒരു വര്‍ഷത്തിലേറെയായി പിരിഞ്ഞു കഴിയുകയാണെന്നും. വിവാഹ മോചനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സൗന്ദര്യ പറയുന്നു.
ചെന്നെയിലെ കുടുംബകോടതിയില്‍ സൗന്ദര്യയും അശ്വിനും വിവാഹമോചനത്തിന് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സൗന്ദര്യയും വ്യവസായിയായ അശ്വിനും 2010 ലാണ് വിവാഹിതരാകുന്നത്. ഒരു വയസുള്ള മകനുണ്ട്.
ഗ്രാഫിക് ഡിസൈനറായി സിനിമാ ജീവിതം ആരംഭിച്ച സൗന്ദര്യ രജനികാന്തിനെ നായകനാക്കി കൊച്ചടയാന്‍ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു.

No comments:
Post a Comment