പിച്ചക്കാരന്‍ ഫെയിം മലയാളി നടി സത്ന ടൈറ്റസിനു രജിസ്റ്റര്‍ വിവാഹം; മാതാപിതാക്കള്‍ സമ്മതിക്കുമെന്നു പ്രതീക്ഷ; വിവാഹച്ചടങ്ങ് പിന്നീടെന്നും വരന്‍
പിച്ചക്കാരന്‍ ഫെയിം മലയാളി നടി സത്ന ടൈറ്റസ് രജിസ്റ്റര്‍ വിവാഹം ചെയ്തു. സത്നയെ താരമാക്കിയ പിച്ചക്കാരന്‍ സിനിമയുടെ വിതരണക്കാരന്‍ കാര്‍ത്തിക്കിനെയാണ് സത്ന ജീവിതപങ്കാളിയാക്കിയത്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം ചെന്നൈയില്‍ വിവാഹച്ചടങ്ങും സല്‍കാരവും നടത്താനാണ് ഇരുവരുടെയും തീരുമാനം.
മലയാളിയായ സത്ന തമിഴിലാണ് താരമായി പേരെടുത്തത്. ആര്യ അഭിനയിച്ച പിച്ചക്കാരന്‍ എന്ന ചിത്രത്തില്‍ തകര്‍പ്പന്‍ അഭിനയം കാഴ്ചവച്ചതോടെയാണു സത്ന ശ്രദ്ധേയയായത്.
മാതാപിതാക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ഇരുവരും രജിസ്റ്റര്‍ വിവാഹത്തിനു തയാറായത്. മാതാപിതാക്കളുടെ എതിര്‍പ്പു മാറുമെന്നും വിവാഹച്ചടങ്ങില്‍ അവര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും ഇവര്‍ പറഞ്ഞു.
വിവാഹം ചെയ്താല്‍ സത്നയുടെ അഭിനയജീവിതം അവസാനിക്കുമെന്നു ഭയന്ന് വിവാഹത്തിനെതിരേ സത്നയുടെ മാതാവ് രംഗത്തുവന്നിരുന്നു. കാര്‍ത്തിക് മകളെ തട്ടിക്കൊണ്ടുപോയെന്നു കാട്ടി നടികര്‍ സംഘത്തില്‍ മാതാവ് പരാതി നല്‍കാനിരിക്കേയാണ് സത്ന വിവാഹിതയായത്.
പലതവണ കണ്ടു കഴിഞ്ഞപ്പോഴാണ് തങ്ങള്‍ക്ക് ഒന്നിച്ചു ജീവിക്കണമെന്നു തോന്നിയത്. ഇരുവരും സംസാരിച്ചപ്പോള്‍ സമ്മതിച്ചു. എന്നാല്‍ വീട്ടുകാര്‍ എതിരുനില്‍ക്കുകയായിരുന്നു. അടുത്തവര്‍ഷം ആദ്യം വിവാഹച്ചടങ്ങു നടത്തുമെന്നും കാര്‍ത്തിക് പറഞ്ഞു. കെ ആര്‍ ഫിലിംസിന്റെ ഉടമയാണു കാര്‍ത്തിക.
No comments:
Post a Comment