ഒരേ സമയം രണ്ട് കാമുകന്മാര്‍, 21 കാരിയെ ആദ്യ കാമുകന്‍ കഴുത്തറത്ത് കൊന്നു
ജയ്പൂര്‍: ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ത്ഥിനിയായ ഹര്‍ഷിത ഗുപ്തയെ ആദ്യ കാമുകന്‍ കഴുത്തറത്ത് കൊന്നു. ബുധനാഴ്ച വൈകുംനേരം കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വ്യാഴ്യാഴ്ച രാത്രി 11.30 മണിയോടെ കാമുകന്റെ കാറില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
ജൂണ്‍ മാസത്തിലാണ് ഇരവരും ബന്ധം പിരിഞ്ഞത്. മറ്റൊരു യുവാവുമായി പ്രണയത്തിലായപ്പോള്‍ ആദ്യ കാമുകനെ ഹര്‍ഷിത ഉപേക്ഷിക്കുകയായിരുന്നു എന്ന് പറയുന്നു. വൈകുംനേരം 6.30ന് അടുത്തുള്ള കോഫി ഷോപ്പിലേക്കാണ് എന്ന് പറഞ്ഞായിരുന്നു പെണ്‍കുട്ടി പോയത്. രാത്രി വൈകിയിട്ടും കാണാതായപ്പോഴാണ് പോലീസില്‍ പരാതി നല്‍കിയത്.
പെണ്‍കുട്ടിയ്ക്ക് വേണ്ടിയുള്ള അന്വേഷണതത്തിലാണ് ആദ്യ കാമുകനായ എംബിഎ വിദ്യാര്‍ത്ഥി ജയന്ത് സൊധാനിയെ പോലീസ് പിന്തുടര്‍ന്നത്. ഹര്‍ഷിത താമസിക്കുന്ന അപാര്‍ട്ട്മെന്റിന് അടുത്താണ് ജയന്തും താമസിക്കുന്നത്.
വ്യാഴ്യാഴ്ച രാത്രി 11.30ന് ജയന്തിന്റെ വീടിന് പരിസരത്ത് നടത്തിയ തിരച്ചിലില്‍ രക്തത്തിന്റെ പാടുകള്‍ കണ്ടെത്തി. തുടര്‍ന്നാണ് കാറിന്റെ പുറകിലെ സീറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും വയറിലും മുഖത്തും ആഴത്തില്‍ മുറിവുകളുണ്ടായിരുന്നു. സംഭവത്തില്‍ ജയന്തിനെ പോലീസ് അറസ്റ്റ് ചെയ്തു.
No comments:
Post a Comment