Saturday, 17 September 2016

സൗദിയില്‍ വീണ്ടും വാഹനപകടം മലപ്പുറം സ്വദേശി മരണപ്പെട്ടു!!!



സൗദി: ഖമീസ് മുഷൈത്തിലുണ്ടായ വാഹനപകടത്തില്‍ മലപ്പുറം സ്വദേശി മരണപ്പെട്ടു. കുറ്റിപ്പുറം സ്വദേശി അന്‍വര്‍ സാദത്ത് (36 വയസ്സ്) ആണ് മരണപ്പെട്ടത്. ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ വളവില്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഏഴു വര്‍ഷമായി സൗദിയിലുള്ള അന്‍വര്‍ ഒരു സ്വകാര്യ കമ്ബനിയില്‍ അലൂമിനിയം ഫാബ്രിക്കേറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും ഒരു മകനും ഉണ്ട്. മൂന്നു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടിലേക്ക് പോയി തിരിച്ചു വന്നത്.

കഴിഞ്ഞ ദിവസം സൗദി റിയാദിലുണ്ടായ വാഹനപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പാണ് വീണ്ടും മറ്റൊരു വാഹനപകടം മലയാളിയുടെ ജീവന്‍ കവര്‍ന്നിരിക്കുന്നത്.

No comments:

Post a Comment