Saturday, 17 September 2016

വധശിക്ഷ വിധിച്ചപ്പോള്‍ ഒന്നും മിണ്ടിയില്ല, ഇപ്പോള്‍ ശ്രമം ജനരോക്ഷം തിരിച്ചുവിടാന്‍: ഉമ്മന്‍ ചാണ്ടി



കോട്ടയം• എല്ലാ രംഗങ്ങളിലും എല്‍ഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സൗമ്യ വധക്കേസില്‍ വധശിക്ഷ വിധിച്ചപ്പോള്‍ അവര്‍ ഒന്നും മിണ്ടിയില്ല. വീഴ്ചയെ തുടര്‍ന്നുണ്ടായ ജനരോഷം തിരിച്ചുവിടാനാണ് ഇപ്പോഴത്തെ ശ്രമം. സിപിഎം വധശിക്ഷ സംബന്ധിച്ച വിവാദം ഉയര്‍ത്തുന്നത് അതിനുവേണ്ടിയാണെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. യുഡിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ ഒരു തെളിവും കണ്ടെത്താന്‍ സര്‍ക്കാരിനായില്ല. ബാബുവിന്റെയും മക്കളുടെയും വസതികളില്‍ നടത്തിയ റെയ്ഡുകളില്‍ ആരോപണങ്ങള്‍ക്കപ്പുറം ഒന്നും കണ്ടെത്താനായിട്ടില്ല. എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും അതെന്തുകൊണ്ടാണ് പുറത്തുവിടാത്തതെന്നും അദ്ദേഹം ചോദിച്ചു.

No comments:

Post a Comment