Monday, 19 September 2016

മൈക്കല്‍ ചോപ്രയുടെ ഗോളില്‍ തായ് ടീമിനെ തോല്‍പ്പിച്ച്‌ ബ്ലാസ്റ്റേഴ്സ്


25ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ വന്നത്. തുടര്‍ന്ന് തായ് ടീം തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയെ മറികടക്കാനായില്ല

ബാങ്കോക്ക്: ഐ.എസ്.എല്‍ മൂന്നാം സീസണിന് മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ഫ്രാ യുണൈറ്റഡ്, ബി.ഇ.സി ടെറോ സംയുക്ത ടീമിനെതിരെ മൈക്കല്‍ ചോപ്രയുടെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.

25ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ വന്നത്. തുടര്‍ന്ന് തായ് ടീം തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള പ്രതിരോധ നിരയെ മറികടക്കാനായില്ല.

ഗ്രഹാം സ്റ്റോക്ക്, ആരോണ്‍ ഹ്യൂസ്, മുഹമ്മദ് റാഫി എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങി.
ആദ്യ പരിശീലന മത്സരത്തില്‍ 2-1ന് വിജയിച്ചിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തില്‍ സമനില വഴങ്ങിയിരുന്നു.


തായ്ലന്റില്‍ നിന്നും ടീം ഇന്ന് നാട്ടിലേക്ക് മടങ്ങും. ഒക്ടോബര്‍ ഒന്നിന് തുടങ്ങുന്ന ഐ.എസ്.എല്‍ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഗുവാഹത്തിയിലാണ് മത്സരം.

No comments:

Post a Comment