Saturday, 17 September 2016

റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി ചക്രക്കസേര



ന്യൂഡല്‍ഹി : പ്രായമായവര്‍ക്കും രോഗികള്‍ക്കും അംഗപരിമിതര്‍ക്കും റെയില്‍വേയുടെ യാത്രി മിത്ര. പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ചക്രക്കസേരയും ബാറ്ററികൊണ്ടു പ്രവര്‍ത്തിക്കുന്ന വാഹനങ്ങളും പോര്‍ട്ടര്‍മാരുടെ സേവനവും സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതി ഈ വര്‍ഷംതന്നെ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈനില്‍ ടിക്കറ്റെടുക്കുമ്ബോള്‍ അധികസേവനങ്ങള്‍ ആവശ്യപ്പെടാം.അതല്ലെങ്കില്‍ റെയില്‍വേയുടെ സാങ്കേതിക വിഭാഗമായ 'ക്രിസ്' രൂപം നല്‍കുന്ന ആപ്ലിക്കേഷന്‍ വഴിയും 139ല്‍ സന്ദേശം നല്‍കിയും പ്രത്യേക നമ്ബറില്‍ വിളിച്ചും സേവനങ്ങള്‍ ഉറപ്പാക്കാം. ഐആര്‍സിടിസിക്കാണു യാത്രി മിത്ര നടപ്പാക്കുന്നതിനുള്ള ചുമതല. സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ സേവനം സൗജന്യമായി നല്‍കുകയാണു ലക്ഷ്യം.
സന്നദ്ധസേവനം ലഭ്യമാകാത്ത സ്റ്റേഷനുകളില്‍ ചെറിയ ഫീസ് ഈടാക്കി ഐആര്‍സിടിസിതന്നെ സൗകര്യമേര്‍പ്പെടുത്തും. റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ സമീപത്തു സന്നദ്ധസേവകരെത്തി അവരെ സുരക്ഷിതരായി കോച്ചുകളിലെത്തിക്കുംവിധമാണു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

No comments:

Post a Comment