Monday, 12 September 2016

ബെംഗളുരു ബസ് ഡിപ്പോയ്ക്ക് തീയിട്ടതിനാല്‍ 20 ബസ്സുകള്‍ കത്തി നിശിച്ചു



ബെംഗളുരു: കാവേരി നദീ ജല തര്‍ക്കവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘര്‍ഷത്തില്‍ കര്‍ണാടകത്തില്‍ പരക്കെ അക്രമം. തമിഴ്നാട്ടുകാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കുനേരെ അക്രമം നടത്തിയവര്‍ വാഹന ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. ഇതിനിടെ ബെംഗളുര്‍ മൈസൂര്‍ റോഡിലെ കെപിഎന്‍ ബസ് ഡിപ്പോയ്ക്ക് അക്രമികള്‍ തീയിട്ടതിനാല്‍ 20 ബസ്സുകള്‍ കത്തിനശിച്ചു.

തമിഴ്നാട്ടിലെ സേലം ആസ്ഥാനമായുള്ള കമ്ബിയാണ് കെപിഎന്‍ ട്രാവല്‍സ്. ഇവരെ തിരഞ്ഞുപിടിച്ച്‌ അക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
സംഘര്‍ഷം കണക്കിലെടുത്ത് ബസ്സുകള്‍ നിരത്തിലിറക്കാതെ സുരക്ഷിതമായി ഡിപ്പോയില്‍ തന്നെ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ബെംഗളുരു തിരുവനന്തപുരം റൂട്ടില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഗ്രൂപ്പുകളില്‍ ഒന്നാണ് കെ.പി.എന്‍.

അക്രമികള്‍ തീയിട്ടപ്പോള്‍ ഡിപ്പോയില്‍ 56 ബസ്സുകളുണ്ടായിരുന്നുവെന്ന് ഡിപ്പോ മാനേജര്‍ അന്‍സര്‍ പറഞ്ഞു. അഗ്നിശമന സേനയെത്തിയാണ് കൂടുതല്‍ അപകടമുണ്ടാകുന്നതിന് മുന്‍പ് തീയണച്ചത്. ബെംഗളുരു, മൈസൂരു, ഹുബ്ബള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ തമിഴ്നാട്ടുകാരുടെ കടകളും വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി.

കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീംകോടതി വിധിയോടെയാണ് ഇരു സംസ്ഥാനത്തും അക്രമം പൊട്ടിപ്പുറപ്പെട്ടത്. തമിഴ്നാടിന് വെള്ളം നല്‍കാനാകില്ലെന്നാണ് കര്‍ണാടകയുടെ നിലപാട്. എന്നാല്‍, ഈ മാസം ഇരുപത് വരെ ദിനം പ്രതി പന്ത്രണ്ടായിരം ഘനയടി ജലം തമിഴ്നാടിന് വിട്ട് നല്‍കാനാണ് കോടതി നിര്‍ദ്ദേശം.

No comments:

Post a Comment