യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കീരിടം ആഞ്ജലിക് കെര്‍ബറിന്
10-ാം സീഡുകാരിയായ ചെക്ക് താരം പ്ലിസ്കോവയെ 6-3, 4-6, 6-4 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് കെര്‍ബര്‍ കീരീടം ചൂടിയത്
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കീരീടം ലോക ഒന്നാം നമ്ബര്‍ താരം ആഞ്ജലിക് കെര്‍ബറിന്. 10-ാം സീഡുകാരിയായ ചെക്ക് താരം പ്ലിസ്കോവയെ 6-3, 4-6, 6-4 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് കെര്‍ബര്‍ കീരീടം ചൂടിയത്.
ആദ്യ സെറ്റ് 6-3 ന് അനായാസമാണ് കെര്‍ബര്‍ സ്വന്തമാക്കിയിത്. രണ്ടാം സെറ്റില്‍ പ്ലിസ്കോവ ഗംഭീരമായി തിരിച്ചെത്തി 4-6 ന് സെറ്റ് നേടി മൂന്നാം സെറ്റിലേക്ക് മത്സരം കടത്തിവിട്ടെങ്കിലും കെര്‍ബറിന്റെ പ്രകടനത്തിന് മുന്നില്‍ 6-4 ന് ഫൈനല്‍ സെറ്റും കീരീടവും കൈവിട്ടു.
World No. 1 and a second Grand Slam.@AngeliqueKerber caps dream #usopen, defeats #Pliskova, 6-3, 4-6, 6-4.
അടുത്ത് നടന്ന സിന്‍സിനാറ്റി ടൂര്‍ണ്ണമെന്റ് ഫൈനലില്‍ തന്നെ പരാജയപ്പെടുത്തിയ പ്ലിസ്കോവയോടുള്ള മധുര പ്രതികാരമായി കെര്‍ബറുടെ ഈ കിരീട ജയം.
ജര്‍മനിക്കാരിയായ ആഞ്ജലിക് കെര്‍ബറുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടമായിരുന്നു ആദ്യ ഗ്രാന്‍ഡ്സ്ലാം.
എട്ടു തവണ യു.എസ് ഓപ്പണ്‍ കളിച്ചിട്ടുണ്ടെങ്കിലും 2011 ല്‍ സെമി ഫൈനലില്‍ എത്തിയതാണ് ടൂര്‍ണമെന്റില്‍ ഇതിനു മുമ്ബത്തെ മികച്ച പ്രകടനം.
ലോക ഒന്നാം നമ്ബര്‍ താരമായിരുന്ന സെറീന വില്യംസിനെ സെമിയില്‍ തോല്‍പ്പിച്ചാണ് കരോളീന പ്ലിസ്കോവ ഫൈനലിലേക്ക് പ്രവേശനം നേടിയിരുന്നത്.



No comments:
Post a Comment