Monday, 12 September 2016

പാരാലിമ്ബിക്സ്; വനിതാ ഷോട്ട് പുട്ടില്‍ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍



റിയോ: പാരാലിമ്ബിക്സില്‍ ഹൈജമ്ബില്‍ സ്വര്‍ണവും വെങ്കലവും നേടിയതിന് പിന്നാലെ ഇന്ത്യയ്ക്ക് തിളക്കമാര്‍ന്ന മറ്റൊരു മെഡല്‍കൂടി. വനിതകളുടെ ഷോട്പുട്ടില്‍ ഇന്ത്യയുടെ ദീപ വെള്ളിമെഡലാണ് നേടിയത്. 4.61 മീറ്റര്‍ എറിഞ്ഞ ദീപ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ അത്ലറ്റാണ്.

ഇതോടെ പാരലിമ്ബിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. ജാവലിന്‍ ത്രോ ഇനത്തിലും ദീപ മത്സരിക്കുന്നുണ്ട്. നേരത്തെ, പുരുഷന്മാരുടെ ഹൈജമ്ബില്‍ എം.തങ്കവേലു സ്വര്‍ണ്ണവും വരുണ്‍ സിംഗ് ഭാട്ടിയ വെങ്കലവും നേടിയിരുന്നു.
1.89 മീറ്റര്‍ ചാടിയാണ് തങ്കവേലുവിന്റെ സ്വര്‍ണനേട്ടം.

No comments:

Post a Comment