ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയെ തള്ളിയും പാക്കിസ്ഥാനെ പിന്തുണച്ചും യുഎസ്
വാഷിങ്ടന്‍ • സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ബലൂചിസ്ഥാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കില്ലെന്നു യുഎസ്. പാക്കിസ്ഥാന്റെ പ്രാദേശിക ഐക്യത്തെ പിന്തുണയ്ക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. അതിനാല്‍ത്തന്നെ ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കില്ലെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി.
ബലൂചിസ്ഥാന്‍ വിഷയത്തില്‍ യുഎസിന്റെ നിലപാട് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മറുപടിയായിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്ഥാന്‍ വിഷയത്തിന്റെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു. യുഎസ് ആര്‍ക്കൊപ്പമാണു നില്‍ക്കുകയെന്നും കിര്‍ബി ചോദിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ബലൂചിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ച് നരേന്ദ്ര മോദി പ്രതിപാദിച്ചിരുന്നു. ഇതിനുപിന്നാലെ മോദിക്കു പിന്തുണയേകി നിരവധി ബലൂചിസ്ഥാന്‍ നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.
No comments:
Post a Comment