Monday, 12 September 2016

അഴിമതി ആരോപണം; രണ്ട് മന്ത്രിമാരെ മുഖ്യമന്ത്രി പുറത്താക്കി



ലക്നൗ: അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട കാബിനറ്റ് മന്ത്രിമാരെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്താക്കി. മന്ത്രിമാരായ ഗായത്രി പ്രസസാദ് പ്രജാപതി, രാജ് കിഷോര്‍ സിങ് എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്. അഴിമതി ആരോപണമുയര്‍ന്നവരെ മന്ത്രിസഭയില്‍ നിലനിര്‍ത്തില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

മന്ത്രിമാരെ പുറത്താക്കിയെന്നുകാട്ടി രാജ്ഭവനില്‍ ഗവര്‍ണര്‍ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
മൈനിങ് വകുപ്പ് മന്ത്രിയായ പ്രജാപതി അനധികൃത ഖനനത്തിന് കൂട്ടുനിന്നെന്നാണ് ആരോപണം ഉയര്‍ന്നത്. പഞ്ചായത്ത് രാജ് വകുപ്പു മന്ത്രിയായ രാജ് കിഷോര്‍ സിങ്ങിനെതിരെ സ്ഥലം തട്ടിയെടുക്കലും അഴിമതിയുമാണ് ആരോപണം.

മന്ത്രി പ്രജാപതിക്കെതിരായ അന്വേഷണം പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അലഹബാദ് ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതോടെയാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിങ് യാദവ് മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരെ സംരക്ഷിക്കുന്നത് തിരിച്ചടിയാകുമെന്ന് സര്‍ക്കാരിന് ആശങ്കയാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മന്ത്രിമാരുടെ അഴിമതി വിഷയം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ ആയുധമാക്കാനാണ് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.

No comments:

Post a Comment