ഇത്തവണ ആവശ്യക്കാരധികവും ജൈവ പച്ചക്കറിക്ക്; നാടും നഗരവും ഉത്സവ ലഹരിയില്‍; ഫുട്പാത്ത് മുതല്‍ ഷോപ്പിങ്ങ് മാളുകള്‍ വരെ വന്‍ തിരക്ക്;ഓണം കെങ്കേമമാക്കാനുള്ള ഉത്രാടപ്പാച്ചിലില്‍ മലയാളികള്‍
തിരുവനന്തപുരം:ഓണം മലയാളിക്ക് ഗൃഹാതുരസ്മരണകളുണര്‍ത്തുന്ന ഒരു ഉത്സവമാണ്, ഒത്തൊരുമയുടേയും കൂടിച്ചേരലിന്റേയും ഒക്കെ ഉത്സവംകൂടിയാണ് ഓണം. നാടും നഗരവും ഓണത്തെവരവേല്‍ക്കാനൊപുങ്ങി നില്‍ക്കുകയാണ്. തിരുവോണ ദിവസത്തെ സദ്യവട്ടങ്ങള്‍ക്കുള്ള സാമഗിരികള്‍ ഉള്‍പ്പടെയുള്ളവ വീട്ടിലെത്തിക്കാനുള്ള ഉത്രാട പാച്ചിലിലാണ് മലയാളികള്‍.ചൊവ്വാഴ്ച നഗരം ഉത്രാടപ്പാച്ചിലിലേക്ക് മിഴിതുറക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളുമെല്ലാം അവധിയില്‍ പ്രവേശിച്ചതോടെ ആഴ്ചാവസാനം തിരക്കേറിയിരുന്നു.
തിങ്കളാഴ്ച തിരക്കിന് അല്‍പ്പം ആശ്വാസമായി. ഓണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ സംസ്ഥാനമാകെ.
ഒരു കാലത്ത് ധാരാളമായി ഇവിടെ തന്നെയുണ്ടായിരുന്ന പലതിനും ഇപ്പോള്‍ പൊള്ളുന്ന വില നല്‍കേണ്ട അവസ്ഥയാണെങ്കിലും ഓണം ആഘോഷമാക്കുന്നതിന് മലയാളികള്‍ ഇതൊന്നും ഒരു തടസ്സമല്ലെന്നതാണ് ഈ ദിവസങ്ങളില്‍ അനുഭവപെട്ട തിരക്കില്‍ നിന്നും മനസ്സിലാകുന്നത്.കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ.ജൈവ പച്ചക്കറിക്കാണ് ഇത്തവണ ഡിമാന്റ് കൂടുതല്‍. സിപിഐഎം നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജൈവ പച്ചക്കറി സ്റ്റാളുകളില്‍ തിരക്ക് നന്നായി അനുഭവപ്പെടുന്നുണ്ട്.
സദ്യക്ക് അവിഭാജ്യമായ ഉപ്പേരി മുതല്‍ മുറ്റത്തിടുന്ന പൂക്കളം വരെ അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ മലയാളികള്‍ക്കൊപ്പം അയല്‍ സംസ്ഥാനങ്ങളും ഓണം ആഘോഷിക്കുന്നു. പാച്ചിലിനായി വാഹനങ്ങളില്‍ എത്തുന്നതിനാല്‍ റോഡുകളില്‍ ഗതാഗതകുരുക്കും രൂക്ഷമാണ്. തെരുവോരത്തുള്ള പൂകച്ചവടങ്ങളും പായസക്കച്ചവടങ്ങളും ഓണം സ്പെഷ്യല്‍ മേളകളിലും ഓണം സ്പെഷ്യല്‍ സ്റ്റോറുകളിലും വന്‍ തിരക്ക് തന്നെയാണ് അനുഭവപ്പെടുന്നത്. പലസ്ഥലങ്ങളിലും തിരക്ക് കാരണം മോഷണവും പോക്കറ്റടിയും സജീവമാണ്.
കളിയും ചിരിയുമായി മലയാളികള്‍ ഓണത്തെ വരവേല്‍ക്കുമ്ബോള്‍ കാവേരി പ്രശ്നം കൊണ്ട് ബാംഗ്ലൂരില്‍ നിന്നും എത്തുന്ന മലയാളികള്‍ അടക്കമുള്ള ആശങ്കയുണര്‍ത്തുന്നുണ്ട്. ബാംഗ്ലൂരില്‍ ഏകദേശം ഒരു ലക്ഷത്തോലം മലയാളികളാണ് ഉള്ളത്. കാവേരി പ്രശ്നത്തില്‍ സംഘര്‍ഷം നടക്കുന്നതിനാല്‍ അനവധി മലയാലികല്‍ നാട്ടിലെത്താനാകാത്ത സാഹചര്യത്തിലാണ്.കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതിനാല്‍ നാട്ടിലെത്തുവാന്‍ ഭയപ്പെടുകയാണ് മലയാളികള്‍. ജോലിത്തിരക്കില്‍പെട്ട് ഓണം ഓരു സാധാരണദിനം മാത്രമാകുന്നവരും കുറവല്ല.
മഴ മാറിനിന്നതും വഴിയോരക്കച്ചവടക്കാര്‍ക്ക് ഗുണമായി. മുന്‍വര്‍ഷങ്ങളില്‍ ഇടവിട്ട മഴനേരങ്ങളില്‍ കച്ചവടം നിര്‍ത്തിവയ്ക്കേണ്ട സ്ഥിതിയായെങ്കില്‍ ഇക്കുറി മുഴുവന്‍ സമയം കച്ചവടം നടന്നതായി കച്ചവടക്കാര്‍ പറഞ്ഞു. അവസാനവട്ട ഒരുക്കങ്ങള്‍ക്കായി പഴം, പച്ചക്കറി സ്റ്റാളുകളും പലയിടത്തും തുറന്നു. വഴിവക്കിലും കച്ചവടം തകൃതിയായി. വിലക്കയറ്റം പിടിച്ചുനിര്‍ത്താനായതും വന്‍തോതില്‍ പച്ചക്കറി ശേഖരിക്കാനായതും ഓണക്കാലത്ത് ഗുണകരമായി. നാടന്‍ പച്ചക്കറികള്‍ സുലഭം. സദ്യയൊരുക്കങ്ങള്‍ക്കൊപ്പം സദ്യ ബുക്ക് ചെയ്യുന്നതിനുള്ള തിരക്കുമുണ്ട്. കെടിഡിസി, വിവിധ കാറ്ററിങുകാര്‍ എന്നിവിടങ്ങളില്‍ വന്‍തിരക്കാണ്.തിരക്കുകള്‍ കാരണം വീടുകളില്‍ സദ്യവട്ടങ്ങള്‍ ഒരുക്കാനാകാത്തതിനാല്‍ കാറ്ററിങ്ങ് സര്‍വ്വീസുകളിലും ഹോട്ടലുകളിലും ഓണ സദ്യ ബുക്ക് ചെയ്യുന്നവരും കുറവല്ല.

No comments:
Post a Comment