Monday, 12 September 2016

ഓണത്തിന് വിലക്ക് കല്പിക്കുന്നവര്‍; കൂടുതല്‍ ആഴത്തില്‍ ചവിട്ടി താഴ്ത്തപ്പെടുന്ന മഹാബലി ഓര്‍മകളും ഓണചിത്രങ്ങളും ....




പച്ചക്കറി വിഭവങ്ങള്‍ക്കും പ്രഥമനും, പൂവുകളാല്‍ അലംകൃതമായ പൂക്കളങ്ങളും വേണ്ടി മാത്രം ലോകത്ത് ഒരു ഉത്സവം കൊണ്ടാടുന്നുണ്ടെങ്കില്‍ അത് നമ്മുടെ കാര്‍ഷിക ഉത്സവമായ ഓണം മാത്രമാകും. ഓണം എന്നാല്‍ നമ്മള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്നത് ഏറെ കുറെ എല്ലാ പച്ച കറികളും അടങ്ങിയ വിഭവ സമൃദ്ധമായ സദ്യയാണ് 25 -30 വര്‍ഷങ്ങള്‍ക്കു മുന്‍പ് അല്ലെങ്കില്‍ എന്നെയും നിങ്ങളെയും പോലെ ഉള്ള യുവതയ്ക്ക് മുന്‍പുണ്ടായിരുന്ന ഒരു തലമുറ മാനസികമായും, ശാരീരികാപരമായും, ആമാശയ പരമായും അത്രത്തോളം ആസ്വദിക്കുകയും, ആഹ്ലാദിക്കുകയും ചെയ്ത കേട്ട് കേള്‍വി അല്ലാതെ 25 വര്‍ഷങ്ങള്‍ക്കു അപ്പുറം നമ്മള്‍ മലയാളികള്‍ ഓണത്തിന് ഇടയ്ക്കു കിട്ടുന്ന അവധി കാലം സിനിമകള്‍ കാണാന്‍ അല്ലാതെ നമ്മള്‍ ഏതു രീതിയില്‍ ആണ് മാനസികമായി ഓണം ആഘോഷിച്ചത് ,ആഹ്ലാദിച്ചതു ?

എന്താണ് കാര്‍ഷിക വിളവെടുപ്പ് ഉത്സവം എന്ന് ലോകത്തിനു കാട്ടി കൊടുത്തവര്‍ ആണ് നമ്മുടെ പൂര്‍വികര്‍ ഏറെ കുറെ നമ്മളില്‍ എല്ലാവരും വ്യവസായ വത്കരണത്തിനു മുന്‍പ് കൃഷിയെയും,കാര്‍ഷിക മേഖലയെയും ആശ്രയിക്കുകയും,അതിലുപരി മണ്ണുമായി അത്രത്തോളം ചേര്‍ന്ന് നിന്നവരും ആയിരുന്നു മലയാളികള്‍ .നമ്മുടെ സ്വന്തം കൃഷിയും കാര്‍ഷിക വിഭവങ്ങളും ആയിരുന്നതിനാല്‍ ജൈവ വളങ്ങള്‍ ആയിരുന്നു കാര്‍ഷിക വിളകളെയും കൃഷിയെയും അന്ന് മുന്‍പോട്ടു നയിച്ചത്. വിഷമയമായ പച്ചക്കറി വിഭവങ്ങള്‍ ഇന്ന് നമ്മളെ നിത്യ രോഗികള്‍ ആകുവാന്‍ നമ്മളെ കാത്തു തീന്‍ മേശകളില്‍ ഇടം പിടിച്ചപ്പോള്‍ നമ്മള്‍ കണ്ടും കേട്ടും ശീലിക്കാത്ത പുതിയ പുതിയ ജീവിത ശൈലി രോഗങ്ങള്‍ നമ്മളെ തേടി എത്തി പണ്ട് കാലത്തു ഒരു ആശുപത്രി എന്നത് പട്ടണ കേദ്രീകൃതമോ അല്ലെങ്കില്‍ വിലേജുകള്‍ക്കു പുറത്തോ ആയിരുന്നു വില്ലേജുകളില്‍ കണ്ടിരുന്നത് ചെറിയ ക്ലിനിക്കുകളുടെ രൂപത്തില്‍ ഉള്ളവയും.നമ്മുടെ തീന്മേശകള്‍ വിഷമയമായ പച്ചക്കറി വിഭവങ്ങള്‍ നിറഞ്ഞതോടു കൂടി പുതിയ രോഗങ്ങള്‍ വിരുന്നു കാരെ പോലെ നമ്മളെ തേടി എത്തി ഇപ്പോള്‍ അവ നമ്മുടെ സ്ഥിരം രോഗങ്ങള്‍ ആയി മാറിയതോടുകൂടി പഴയ വില്ലേജുകളിലെ ക്ലിനിക്കുകളുടെ സ്ഥാനത്തു ചെറിയ ഗ്രാമങ്ങളില്‍ പോലും അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള പഞ്ചനക്ഷത്ര ആശുപത്രികള്‍ തല ഉയര്‍ത്തി നില്കുന്നു പുതിയ രോഗങ്ങളുമായി വരുന്ന പുതിയ രോഗിക്ക് നിത്യ രോഗി യിലേക്കുള്ള വഴികാട്ടി ആയ്.ഈ ജീവിത ശൈലി രോഗത്തിന്റെ പിടിയില്‍ പെട്ട് നമ്മളില്‍ പലരും നമ്മളെ വിട്ടു പോവുകയോ അല്ലെങ്കില്‍ പലരും നിത്യ രോഗികള്‍ ആകുകയും ചെയുന്ന കാഴ്ച ഇന്ന് ഓരോ മലയാളിക്കും സുപരിചിതമായ കഴിഞ്ഞു.

കഴിക്കുന്നത് വിഷമയം ആണ് എന്ന് തോന്നല്‍ തോന്നി തുടങ്ങിയ നമ്മളില്‍ ചിലരെങ്കിലും കുറച്ചു വര്ഷങ്ങള്ക്കു മുന്‍പ് ചെറിയ ചെറിയ അടുക്കള തോട്ടങ്ങളും,മച്ചിലെ കൃഷിയുമായി വിഷ രഹിതമായ ഒരു നല്ല നാളേക്ക് വേണ്ടി അവര്‍ ഒരു മുഴം മുന്‍പേ നടന്നു ആ രീതിയില്‍ ഉള്ള ഒരു നീക്കം കുറെ കാലത്തോളം അങ്ങനെ ഉള്ള വീടുകളില്‍ മാത്രം ഒതുങ്ങി അതൊരു സങ്കടിത കൃഷി സങ്കല്പത്തിലേക്കു നീങ്ങാന്‍ കഴിഞ്ഞില്ല മാത്രമല്ല ഭരകൂടങ്ങള്‍ അങ്ങനെ ഉള്ള മുന്നേറ്റങ്ങളെ കാര്യമായി എടുക്കുകയോ അതിനെ വേണ്ടവിധം പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല.നമ്മളുടെ മടി അല്ലെങ്കില്‍ നമ്മളിലെ നിസ്സഹായ അവസ്ഥ നല്ല രീതിയില്‍ മുതലെടുത്തു അതിര്‍ത്തി കടന്നു വരുന്ന പച്ചക്കറി വണ്ടികള്‍ വിഷത്തിന്റെ തോത് വളരെ കൂടുതലായി വ്യാപിപ്പിക്കുകയും അതിര്‍ത്തി കടന്നു വരുന്ന ഭക്ഷണ സാധനങ്ങള്‍ വാന്‍ രീതിയില്‍ ഉള്ള മാരക രോഗങ്ങളുടെ കൂടാരം ആയ് മാറി കഴിഞ്ഞപ്പോള്‍ ആണ് നമ്മള്‍ മലയാളികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് .

ഇവിടെ ആണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത് ഭരണകൂടം ഇട പെടാന്‍ മടിച്ചു നിന്നപ്പോള്‍ അല്ലെങ്കില്‍ ഭരണകൂടം തന്നെ അവര്‍ക്കു കൂട്ടു നിലയ്ക്കുകയും അവര്‍ക്കും അവരുടെ വിഷത്തിന്റെ വ്യാപ്തി മാത്രം പ്രതീക്ഷിച്ചു നമ്മുടെ ഇടയില്‍ ചീരയെ പോലെ മുളച്ചു പടര്‍ന്നു പന്തലിച്ച പഞ്ച നക്ഷത്ര ആശുപത്രികള്‍ക്കും അങ്ങനെ ഉള്ള മാഫിയ കൂട്ടങ്ങള്‍ക്കും വേണ്ടി നിലനിന്നപ്പോള്‍ രാഷ്ട്രീയ ഭേദ മെന്ന നിലയില്‍ തന്നെ പറയെട്ടെ അന്ന് പ്രതിപക്ഷ ത്തായിരുന്ന സിപിഐ (എം) മുന്‍കൈ എടുത്തു നമമുടെ ഗ്രാമ ഗ്രാമാന്തരങ്ങള്‍ തോറും നടപ്പില്‍ വരുത്തിയ ജൈവ പച്ചക്കറി കൃഷി ജനങ്ങളുടെ ഇടയില്‍ ഏറെ പ്രശംസ പിടിച്ചു പറ്റുകയും അത് വളരെ അധികം അളവില്‍ ജനോപകാരപ്രദം ആകുകയും ചെയ്തു ആ അവസ്ഥയിലും അന്ന് ഭരിച്ചിരുന്നവര്‍ക്കു അത് കണ്ടു നില്‍ക്കാനേ കഴിഞ്ഞുള്ളു.

ഒരു വ്യവസ്ഥാപിത രാഷ്രീയ പാര്‍ട്ടിയുടെ അല്ലെങ്കില്‍ ഒരു കേഡര്‍ പാര്‍ട്ടിയുടെ അണികളെ അതിന്റെ നേതാക്കന്മാരെ ഈ രീതിയില്‍ നേരിട്ട് ജന നന്മയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും വേണ്ടി ഉപയോഗിച്ചത് ഇന്ത്യയില്‍ തന്നെ ഇത് ആദ്യമോ അല്ലെങ്കില്‍ ഇത് മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചോദനം ആകുകയോ ചെയുന്ന തരത്തില്‍ വരെ കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ മുന്‍കൈ എടുത്തു പ്രാവര്‍ത്തികമാക്കിയ സിപിഐ (എം) എന്ന രാഷ്ട്രീയ കക്ഷിയെ ശത്രുക്കളെ പോലും നിശ്ചലരാക്കി അവരുടെ നല്ല പ്രവര്‍ത്തിക്കു ജനമനസ്സില്‍ മറ്റു ചില പ്രവര്‍ത്തികളുടെ പേരില്‍ വന്ന കറുത്ത പാടുകള്‍ നീക്കി പൊതു ജന നന്മക്കു വേണ്ടി ഞങ്ങള്‍ ഉണ്ട് എന്ന ബോധം പൊതു തലത്തില്‍ ഉണ്ടാക്കി എടുക്കാന്‍ കഴുഞ്ഞു.

ഒരു സാമ്ബത്തീക വിദഗ്ധന്‍ എന്തിനു കൃഷിയെ പ്രോത്സാഹിപ്പിക്കണം അയാള്‍ എന്തിനു മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യണം ഇങ്ങനെ ആണോ നമ്മുടെ ഒക്കെ മുന്‍ മന്ത്രിമാര്‍ ചെയ്തിരുന്നത് നമ്മുടെ ആരോഗ്യം ഈ മനുഷ്യന്‍ എന്തിനു നോക്കണം അതിനു അയാള്‍ മന്ത്രി അല്ലല്ലോ.ശ്രീ മാന്‍ തോമസ് ഐസക് എന്ന മന്ത്രി ഈ പൊതു മണ്ഡലത്തില്‍ നിലനിന്നിരുന്ന ഇത്തരം അബദ്ധ ധാരണകളെ എല്ലാം ചവിട്ടി മെതിച്ചാണ് സിപിഐ (എം) നേതൃത്വത്തില്‍ നടപ്പില്‍ വരുത്തിയ ജൈവ കൃഷിക്കും,ആലപ്പുഴ പട്ടണത്തിന്റെ മാലിന്യ നിര്‍മ്മാര്‍ജനത്തിനും നേതൃത്വം കൊടുക്കുകയും അത് പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പില്‍ വരുത്തുകയും ചെയ്തു അധികാരം ഇല്ലാത്തപ്പോളും ഒരു ജനപ്രതിനിധിക്ക് എന്തൊക്കെ സമൂഹത്തില്‍ ചെയ്യാം എന്ന് നല്ല ദീര്‍ഖ വീക്ഷണമുള്ള ആ നേതാവ് കാട്ടി തന്നു. അതിന്റെ തുടര്‍ച്ച എന്നോണം പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും വിഷരഹിത പച്ചക്കറി ജനങ്ങളില്‍ എത്തുന്നു എന്ന് ഉറപ്പു വരുത്തുകയും ശ്രീമാന്‍ തോമസ് ഐസക്കിനെ പോലെ ഉള്ളവര്‍ മന്ത്രി സഭയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ എത്തുകയും,അതിന്റെ നല്ല രീതിയില്‍ നടപ്പില്‍ വരുത്തുന്ന ശ്രീ,വി,എസ് സുനില്‍ കുമാര്‍ കൃഷി മന്ത്രി ആയതു കൂടി ആയപ്പോള്‍ 25-30 വര്ഷങ്ങള്ക്കു ശേഷം നമ്മള്‍ മലയാളിലകള്‍ക്കു ഏറെ കുറെ പൂര്‍ണമായ അര്‍ത്ഥത്തില്‍ അല്ലെങ്കിലും വിഷരഹിതമായ പച്ചക്കറിയോടു കൂടി ഉള്ള ഓണാഘോഷം നമ്മളില്‍ നാടന്‍ സാധ്യ വട്ടത്തിന്റെ ആസ്വാദനത്തിനു ഇനി മണിക്കൂറുകള്‍ മാത്രം.

കഥകളിലും ഓണപ്പാട്ടുകളിലും നമ്മള്‍ കേട്ട് ശീലിച്ച മഹാബലി എന്ന ധര്‍മ്മിഷ്ഠനായ കീഴാള രാജാവിനെ കഥകള്‍ മാത്രം ആണ് എന്ന് കാലങ്ങളായി അറിഞ്ഞിട്ടും വിദ്യ സമ്ബന്നര്‍ ആയ നമ്മള്‍ മലയാളികള്‍ നമ്മുടെ ഓണ യാഥാര്‍ഥ്യങ്ങളിലേക്കു കഥകളിലെ ആ ധര്‍മ്മിഷ്ഠനായ നീതിമാനായ ആ രാജാവിനെ നമ്മുടെ സ്വന്തം എന്ന രീതിയില്‍ ഒപ്പം നിര്‍ത്തി നമ്മള്‍ ഓണം ആഘോഷിച്ചു പൊന്നു.ഇന്ന് ചില ചിദ്ര ശക്തികള്‍ മഹാബലിയെയും അദ്ദേഹത്തിന്റെ ഓര്‍മ്മകളെയും പൂണൂല്‍ ധാരിയുടെ പാദ സ്പര്‍ശമേറ്റു അന്ന് ചവിട്ടി താഴ്ത്തിയതിലും കൂടുതല്‍ ആഴത്തില്‍ ചവിട്ടി താഴ്ത്താന്‍ ഉള്ള ശ്രമങ്ങള്‍ക്കിടയിലും...

വിഷരഹിത പച്ചക്കറി യിലൂടെ ആരോഗ്യകരമായ സദ്യക്ക് അവസരമൊരുക്കിയ... മന്ത്രി തോമസ് ഐസക്കും, കൃഷി മന്ത്രി സുനില്‍ കുമാറും ആണ് കീഴാള രാജാവായ മഹാബലി ആയ് ഈ ഓണനാളില്‍ നമ്മുടെ മുന്‍പില്‍ അവതരിക്കുന്നത്... രോഗമില്ലാത്ത ഒരു നല്ല നാളേക്ക് വേണ്ടി

No comments:

Post a Comment