Monday, 12 September 2016

കാവേരി പ്രശ്നം; കര്‍ണാടക 200 പേരെ അറസ്റ്റ് ചെയ്തു



ബെംഗലുരു: കാവേരി പ്രശ്നത്തില്‍ അക്രമങ്ങളുടെ പേരില്‍ കര്‍ണാടക 200 പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില്‍ നിന്നുള്ളതെന്ന് ഉറപ്പാക്കുന്ന വാഹനങ്ങള്‍ക്ക് നേരെ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ നമ്ബര്‍ പ്ളേറ്റുകള്‍ പോലീസുകാര്‍ തന്നെ അഴിച്ചു മാറ്റി. പ്രശ്നത്തില്‍ സമാധാനപരമായ സമരമാര്‍ഗ്ഗമാണ് വേണ്ടതെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം സ്ഥിതിഗതികള്‍ ശാന്തമായതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രാത്രിയില്‍ കാര്യമായി അക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമുള്ള വാഹനങ്ങള്‍ അങ്ങിങ്ങായി ഓടിത്തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടയില്‍ തമിഴ്നാട്ടിലെ കര്‍ണാടക സ്ഥാപനങ്ങള്‍ക്കും കര്‍ണാടകക്കാര്‍ക്കും തമിഴ്നാട് സര്‍ക്കാരും സുരക്ഷിതത്വം നല്‍കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സിദ്ധരാമയ്യ ജയലളിതയ്ക്കും കത്ത കൈമാറി. കഴിഞ്ഞ ദിവസം ജയലളിതയും സ്വന്തം നാട്ടുകാര്‍ക്ക കര്‍ണാടകത്തില്‍ സംരക്ഷണ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബംഗലുരുവില്‍ തമിഴ്നാട്ടുകാരുടെ മേഖലകളില്‍ കര്‍ണാടക പോലീസ് സംരക്ഷണയ്ക്കായി എത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍ കര്‍ണാട സ്കൂളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. ബംഗലുരുവില്‍ നിരോധനാജ്ഞ തുടരുകയാണ്. കടകമ്ബോളങ്ങളും ചന്തകളും അടഞ്ഞുകിടക്കുന്നത് കര്‍ണാടകത്തിലെ മലയാളികളുടെ ഓണാഘോഷത്തിന് തിരിച്ചടിയാകും. നേരത്തേ തമിഴ്നാട്ടുകാരുടെ ഹോട്ടലുകളും കടകളും പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തിരുന്നു. അഡയാര്‍ ആനന്ദഭവന്‍ ഗ്രൂപ്പിന്റെ രണ്ടു ഹോട്ടലുകള്‍ക്ക് നേരെ അക്രമമുണ്ടായി.തമിഴ്നാട്ടില്‍ കര്‍ണാടകക്കാരുടെ ഹോട്ടലിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം ഉണ്ടായതായും ചില്ലുകള്‍ അടിച്ചു തകര്‍ത്തതായും വിവരമുണ്ട്. കര്‍ണാടകക്കാര്‍ തമിഴ്നാട് വിട്ടുപോണമെന്ന ആവശ്യവും ഉയര്‍ത്തിയിട്ടുണ്ട്. ബംഗലുരുവിന് പോകുന്ന വാഹനങ്ങളും കേടുപാടുകള്‍ ഉണ്ടാക്കി. രാമേശ്വരത്ത് കര്‍ണാടക യുവാവിനെ തമിഴ്നാട്ടുകാര്‍ തല്ലുകയും ലോറി തടഞ്ഞു നിര്‍ത്തി െ്രെഡവറെ കയ്യേറ്റം നടത്തുകയും ചെയ്തു. കര്‍ണാടകയോട് കാട്ടിയത് അനീതിയാണെങ്കിലും സമാധാന പരമായിട്ടാണ് പ്രതിഷേധിക്കേണ്ടതെന്നാണ് കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞത്.

No comments:

Post a Comment