Monday, 12 September 2016

ഓണാഘോഷം മറുനാട്ടില്‍: വിമാന നിരക്കുകളില്‍ കുത്തനെ വര്‍ധന


ഓണത്തിന് നാട്ടിലെത്താന്‍ കൊതിക്കുന്ന മലയാളികള്‍ അന്യമാകുകയാണോ? നാട്ടിലേയ്ക്കുള്ള വിമാനങ്ങള്‍ കാലിയായതോടെ നിരക്കുകള്‍ വന്‍തോതിലാണ് വെട്ടിക്കുറച്ചത്.

കോഴിക്കോട്: മലയാളികള്‍ കൂട്ടത്തോടെ മറുനാട്ടിലേയ്ക്ക് ഓണമാഘോഷിക്കാന്‍ തിരിച്ചതോടെ ദുബായ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേയ്ക്കുള്ള വിമാന നിരക്കുകള്‍ കുത്തനെ കൂടി.

ഓണവും പെരുന്നാളും ഒരുമിച്ചുവന്നതോടെ നാട്ടിലേയ്ക്കുള്ള നിരക്കുകളാണ് കൂടേണ്ടത്. എന്നാല്‍, ധാരാളം സീറ്റുകള്‍ ഒഴിവുവന്നതോടെ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുകയാണ് വിമാന ക്കമ്ബനികള്‍.

തിരുവോണദിവസം ദുബായിലേയ്ക്കുള്ള നിരക്കുകള്‍ 21,586 രൂപ മുതല്‍ 27,076 രൂപവരെയാണ്. അതേസമയം, ദുബായിയില്‍നിന്ന് കൊച്ചിയിലേയ്ക്കെത്താന്‍ 8,204 രൂപ മുടക്കിയാല്‍ മതി.

ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍നിന്ന് കൊച്ചിയിലേയ്ക്കുള്ള നിരക്കുകളും വിമാനക്കമ്ബനികള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാല്‍ കൊച്ചിയില്‍നിന്ന് ഈ സ്ഥലങ്ങളിലേയ്ക്കുള്ള നിരക്കുകളില്‍ വന്‍വര്‍ധനയാണുള്ളത്.

സപ്തംബര്‍ 13ന് കൊച്ചിയില്‍നിന്ന് മുംബൈയിലേയ്ക്ക് പറക്കണമെങ്കില്‍ 8,416 രൂപ മുതല്‍ 9,923 രൂപവരെയാണ് നിരക്ക്. എന്നാല്‍ വെറും 2,505 രൂപയ്ക്ക് ഈ ദിവസം നിങ്ങള്‍ക്ക് മുംബൈയില്‍നിന്ന് കൊച്ചിയിലെത്താം.

ബാംഗ്ലൂരില്‍നിന്ന് കൊച്ചിയിലേയ്ക്ക് 5,500 രൂപയാണ് ശരാശരി നിരക്ക്. തിരിച്ച്‌ കൊച്ചിയില്‍നിന്ന് ബാംഗ്ലൂരിലേയ്ക്കാണെങ്കില്‍ 8,890 രൂപ മുതല്‍ 12,634 രൂപ നല്‍കേണ്ടിവരും.

കൊച്ചിയില്‍നിന്ന് ചെന്നൈയിലേയ്ക്കാണെങ്കില്‍ 8,921 രൂപ മുതല്‍ 12,325 രൂപയാണ് നിരക്ക്. തിരിച്ചാണെങ്കില്‍ 2,868 രൂപയ്ക്ക് കൊച്ചിയിലെത്താം.

കൊച്ചിയില്‍നിന്ന് ഡല്‍ഹിയിലേയ്ക്കാകട്ടെ, 9,267 രൂപ മുതല്‍ 24,217 രൂപവരെയാണ് നിരക്ക്. തിരിച്ച്‌ കൊച്ചിയിലെത്താന്‍, 4,840 രൂപമാത്രം നല്‍കിയാല്‍മതി.

കേരളത്തില്‍നിന്ന് മറ്റ് നാടുകളിലേയ്ക്കുള്ള നിരക്കുകളിലാണ് ഈവര്‍ധന. ഓണമാഘോഷിക്കാന്‍ മറനാട് തേടുന്ന മലയാളികളുടെ എണ്ണം കൂടുന്നു എന്നതിന് തെളിവാണ് ഈ നിരക്ക് വര്‍ധനനല്‍കുന്ന സൂചനയെന്നാണ് വിലയിരുത്തല്‍.

No comments:

Post a Comment