Monday, 12 September 2016

ദിനോസറുകളെ ഭൂമുഖത്ത് നിന്നും തുടച്ചും സൈബീരിയയിലെ 2000 സ്ക്വയര്‍ കിലോമീറ്റര്‍ ഇല്ലാതാക്കിയതും ഉല്‍ക്കയാണെങ്കില്‍ എന്തുകൊണ്ട് ലോകം ഇനിയും ആക്രമിക്കപ്പെട്ട് കൂടാ..? ലോകാവസാനത്തിന് ഒരുങ്ങി ഇരിക്കാന്‍ പറഞ്ഞ് ശാസ്ത്ര ലോകം



ഭൂമിയെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കടന്ന് പോകുന്ന ഭീമാകാരമായ ഉല്‍ക്കകളെ മനുഷ്യര്‍ ഇനിയും ഗൗരവമായെടുത്തില്ലെങ്കില്‍ മനുഷ്യവര്‍ഗവും മറ്റ് ജന്തുജാലങ്ങളും ഭൂമിയില്‍ നിന്നും അധികം വൈകാതെ ഇല്ലാതാകുമെന്നാണ് ശാസ്ത്രലോകം മുന്നറിയിപ്പേകിയിരിക്കുന്നത്.ദിനോസറുകളെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കിയതും സൈബീരിയയിലെ 2000 സ്ക്വയര്‍ കിലോമീറ്റര്‍ ഇല്ലാതാക്കിയതുമായ ഉല്‍ക്കയെ പോലുള്ളവ ഇനിയും ഭൂമിയെ തകര്‍ക്കാനെത്തുമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ പ്രവചിക്കുന്നത്.
അതിനാല്‍ ലോകാവസാനത്തിന് ഒരുങ്ങിയിരിക്കാനും ശാസ്ത്രലോകം മുന്നറിയിപ്പേകുന്നു. അതായത് 65 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബുണ്ടായത് പോലുള്ള ഭീമന്‍ ഉല്‍ക്കാപതനങ്ങള്‍ ഇനിയും ഭൂമിയെ കാത്തിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അടുത്ത കാലം വരെ ഇത്തരം പ്രവചനങ്ങളെ പരിഹാസത്തോടെയായിരുന്നു മിക്കവരും വരവേറ്റിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇത്തരം ഉല്‍ക്കാഭീഷണികളെ ലോകമാകമാനമുള്ള ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും അത്യന്തം ഗൗരവത്തോടെയാണ് പരിഗണിച്ച്‌ വരുന്നത്. അതിനാല്‍ ഇവയെക്കുറിച്ച്‌ ഇവര്‍ നിരന്തരം സൂക്ഷ്മമായി നിരീക്ഷിച്ച്‌ വരുന്നുമുണ്ട്. ഇവയെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളെക്കുറിച്ച്‌ വരെ ഇന്ന് ആലോചിച്ച്‌ വരുന്നുണ്ട്. ഇതിനായി നാസയ്ക്ക് കീഴില്‍ പ്ലാനറ്ററി ഡിഫെന്‍സ് കോഓര്‍ഡിനേഷന്‍ ഓഫീസ് പോലുമുണ്ട്. ഇത്തരം ഭീമന്‍ ഉല്‍ക്കാ ഭീഷണിയെ നേരിടുന്നതിനെ ശാസ്ത്രലോകം എത്ര മാത്രം ഗൗരവത്തോടെയാണ് സമീപിക്കുന്നുവെന്നതിനുള്ള തെളിവാണിത്. ഇത്തരത്തിലുള്ള ഉല്‍ക്കാപതനങ്ങളെ എത്രത്തോളം ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുമെന്നുള്ള ഗവേഷണം നടത്തുകയാണീ ഓഫീസിന്റെ ലക്ഷ്യം.

ദിനോസറുകളെ വര്‍ഷങ്ങള്‍ക്ക് മുമ്ബ് കൊന്നൊടുക്കിയതിന് സമാനമായ വലുപ്പമുള്ള ഉല്‍ക്കകളെ ഈ അടുത്ത കാലത്ത് ഭൂമിയുടെ സമീപത്ത് കണ്ടെത്തിയെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. എത്രയോ കാലമായി നിരവധി ചെറിയ ഉല്‍ക്കകള്‍ ഭൂമിയുടെ ഉപരിതലത്തില്‍ പതിച്ച്‌ ഉണ്ടാക്കിയ നിരവധി നാശനഷ്ടങ്ങള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും സൂചനയുണ്ട്. 1908ല്‍ സൈബീരിയയിലെ വന പ്രദേശത്ത് വന്‍ ഉല്‍ക്ക പതിച്ചതിനെ തുടര്‍ന്നായിരുന്നു 2000 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്ത് സര്‍വനാശം വിതയ്ക്കപ്പെട്ടിരുന്നത്.ഈ ഉല്‍ക്കയ്ക്ക് 50 മീറ്റര്‍ നീളമായിരുന്നു ഉണ്ടായിരുന്നത്. ഭൂമിക്കടുത്ത് കൂടെ ഇത്തരത്തിലുള്ള നിരവധി വസ്തുക്കള്‍ നിരന്തരം കടന്ന് പോകുന്നുണ്ടെങ്കിലും ഇവയില്‍ വെറും ഒരു ശതമാനത്തെ മാത്രമേ തിരിച്ചറിയാന്‍ സാധിക്കുന്നുള്ളുവെന്നതാണ് യാഥാര്‍ത്ഥ്യം.

നിര്‍ഭാഗ്യവശാല്‍ ഒരു വന്‍ ഉല്‍ക്ക ഭൂമിയുടെ ഉപരിതലത്തില്‍ പതിക്കുയാണെങ്കില്‍ അതുണ്ടാക്കുന്ന സര്‍വനാശം നമുക്ക് ഭാവനയില്‍ പോലും കാണാന്‍ പറ്റാത്തതാണെന്നാണ് ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പേകുന്നത്. ഓരോ അഞ്ച് ലക്ഷം വര്‍ഷങ്ങള്‍ കൂടുമ്ബോഴും ഭൂമിയില്‍ ഭീമന്‍ ഉല്‍ക്ക പതിക്കുകയും ആഗോള പരിസ്ഥിതിയില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്നുമാണ് നിലവില്‍ ഗവേഷകര്‍ കണക്കാക്കിയിരിക്കുന്നത്.നിലവില്‍ അറിയപ്പെടുന്ന ആസ്റ്ററോയ്ഡുകളുടെ സ്ഥാനം ഓണ്‍ലൈന്‍ ഡാറ്റാബേസിലൂടെ കൃത്യമായി കണക്കാക്കുന്നതിനുള്ള സംവിധാനങ്ങളുണ്ടെങ്കിലും അവയുടെ ആന്തരിക തലത്തെക്കുറിച്ചുള്ള അറിവ് ഗവേഷകര്‍ക്ക് കുറവാണ്. ഭൂമിയില്‍ പതിക്കുന്ന ഉല്‍ക്കകളുടെ അവശിഷ്ടങ്ങള്‍ പരിശോധിച്ചുള്ള അറിവ് മാത്രമാണ് ഗവേഷകര്‍ക്ക് ഇക്കാര്യത്തിലുള്ളത്.ഏതായാലും ഇത്തരത്തിലുള്ള ഭീമന്‍ ഉല്‍ക്കകളിലൊന്ന് ഭൂമിയില്‍ പതിച്ചാല്‍ ഇവിടെ സര്‍വനാശമുണ്ടാകുമെന്നുറപ്പാണ്.

No comments:

Post a Comment