ഹൈദരാബാദ്: കേരളത്തില്‍ തെരുവ് നായകളുടെ ആക്രമണം ഭയന്നു ജീവിക്കുന്നതിനിടെ ഹൈദരാബാദില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത്. വികരാബാദ് ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു നായക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.രണ്ട് ദിവസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം പകുതി ഭക്ഷിച്ച നിലയിലായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഓടികൂടിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.രണ്ടു സ്ത്രീകളാണ് ശനിയാഴ്ച കുഞ്ഞിനെ ഇവിടെ കൊണ്ടുവന്നത്. ഞായറാഴ്ച അവര്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോവുകയായിരുനെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment