ബെംഗളൂരുവില്‍ തമിഴ് ചാനലുകള്‍ നിരോധിച്ചു
ബെംഗളൂരുവില്‍ ഇന്ന് സ്ഥിതിഗതികള്‍ പൊതുവെ ശാന്തമാണ്. നഗരത്തില്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
ബെംഗളൂരു: കാവേരി തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലായിരുന്ന ബെംഗളൂരുവില്‍ തമിഴ് ടെലിവിഷന്‍ ചാനലുകള്‍ നിരോധിച്ചു. കൂടുതല്‍ അഭ്യൂഹങ്ങള്‍ പരക്കാതിരിക്കാനാണ് ചാനലുകള്‍ വിലക്കിയിരിക്കുന്നതെന്നാണ് വിവരം.
ബെംഗളൂരുവിലെ നിരോധനാജ്ഞ ബുധനാഴ്ച വരെ നീട്ടിയിട്ടുണ്ട്. നഗരത്തില്‍ സിആര്‍പിഎഫ് ഉള്‍പ്പെടെയുള്ള കേന്ദ്രസേനകളെയും വിന്യസിച്ചിട്ടുണ്ട്. നഗരത്തില്‍ അതീവ ജാഗ്രത തുടരുകയാണ്.
അതേസമയം ബെംഗളൂരുവില്‍ ഇന്ന് സ്ഥിതിഗതികള്‍ പൊതുവെ ശാന്തമാണ്. നഗരത്തില്‍ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
സംയമനം പാലിക്കണമെന്ന് കര്‍ണാടക സര്‍ക്കാരും സമരക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
No comments:
Post a Comment