Monday, 12 September 2016

'ഏകലവ്യാ നീ വിരല്‍ മുറിക്കരുത്, പകരം ഗുരുവിന്റെ തലയറുക്കുക'; പഞ്ചായത്തിലെ സ്വയം സഹായ സംഘങ്ങള്‍ ഒരുമിച്ചു നടത്തിയ ഓണാഘോഷത്തിലെ ബാനറിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്ത്; ഹൈന്ദവ വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചു മൂരിയാടില്‍ പ്രതിഷേധം



ഇരിങ്ങാലക്കുട: പഞ്ചായത്തിലെ സ്വയം സഹായ സംഘങ്ങള്‍ ഒരുമിച്ചു നടത്തിയ ഓണാഘോഷത്തിലെ ബാനര്‍ വിവാദത്തില്‍. ഞായറാഴ്ച നടത്തിയ ഓണോല്‍സവത്തില്‍ 'ഏകലവ്യാ നീ വിരല്‍ മുറിക്കരുത്, പകരം ഗുരുവിന്റെ തലയറുക്കുക' എന്ന ബാനറുമായി അവതരിപ്പിച്ച നിശ്ചലദൃശ്യമാണു വിവാദത്തിലായത്.

മുരിയാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് ആനന്ദപുരത്ത് കുടുംബശ്രീ, അയല്‍സംഘങ്ങള്‍, പുരുഷ സ്വയംസഹായ സംഘങ്ങള്‍, ക്ലബുകള്‍, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം നടത്തിയത്.
വിഷയത്തില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.

ഗുരുവിന്റെ തലയറുക്കാന്‍ ആഹ്വാനം ചെയ്താണ് ഓണാഘോഷം നടത്തുന്നതെന്നായിരുന്നു ആരോപണം. സിപിഐ(എം) വാര്‍ഡ് മെമ്ബര്‍ ടി.എം വത്സന്‍ കണ്‍വീനറായി നടത്തിയ വാര്‍ഡ് തല ഓണാഘോഷത്തിലാണ് വിവാദമായ ടാബ്ലോ പ്രദര്‍ശിപ്പിച്ചത്. ഹിന്ദുവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ചാണു ഹൈന്ദവസംഘടനകളുടെ പ്രതിഷേധം. ഗുരുശിഷ്യ സങ്കല്പത്തെ വികലമായി അവതരിപ്പിക്കുകയാണു സിപിഐ(എം) ചെയ്തതെന്നു ബിജെപി ആരോപിക്കുന്നു.

സിപിഐ(എം) വാര്‍ഡ് അംഗം കണ്‍വീനറായി നടത്തിയ വാര്‍ഡുതല ഓണാഘോഷത്തിലാണു ഗുരുശിഷ്യ സങ്കല്‍പത്തെ വികലമായി ചിത്രീകരിക്കുന്ന രീതിയില്‍ നിശ്ചലദൃശ്യം അവതരിപ്പിച്ചതെന്നും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്ന സിപിമ്മിന്റെ ധിക്കാരപരമായ നടപടികള്‍ അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

തിരുവോണം പ്രമാണിച്ച്‌ ഓഫീസ് അവധിയായതിനാല്‍ നാളെ (14.09.2016) മറുനാടന്‍ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റര്‍

No comments:

Post a Comment