Monday, 12 September 2016

ബെംഗളൂരുവില്‍ അതീവ ജാഗ്രത തുടരുന്നു; നിരോധനാജ്!ഞ ഇന്നും തുടരും



ബെംഗളൂരു: കാവേരി നദീജലത്തര്‍ക്കവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉടലെടുത്ത ബെംഗളൂരുവില്‍ അതീവ ജാഗ്രത തുടരുന്നു. 16 പൊലീസ് സ്റ്റേഷന്‍പരിധിയില്‍ രാത്രികാല കര്‍ഫ്യൂ. ബെംഗളൂരു നഗരപരിധിയില്‍ നിരോധനാജ്!ഞ ഇന്നും തുടരും. എല്ലായിടത്തും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കര്‍ണാടക മന്ത്രിസഭയുടെ അടിയന്തരയോഗം ഇന്നു ചേരും.കാവേരി പ്രശ്നത്തില്‍ സുപ്രീം കോടതിയുടെ പ്രതികൂല വിധിയെത്തുടര്‍ന്നാണ് കര്‍ണാടകയില്‍ പ്രതിഷേധം ആളിക്കത്തിയത്. ഹെഗ്ഗനഹള്ളിയില്‍ പൊലീസ് വാന്‍ ആക്രമിച്ചവര്‍ക്കു നേരെ അര്‍ധസൈനിക വിഭാഗം നടത്തിയ വെടിപയ്പില്‍ ഒരാള്‍ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം. ബെംഗളൂരുവിലും മൈസൂരുവിലും ശ്രീരംഗപട്ടണത്തും തമിഴ്നാട് ബസുകളും മദ്ദൂരില്‍ ലോറികളും കത്തിച്ചു.
ബെംഗളൂരുവിലെ കെങ്കേരിയില്‍ മാത്രം മുപ്പതിലേറെ സ്വകാര്യബസുകള്‍ക്കു തീയിട്ടു. അമ്ബതോളം ലോറികള്‍ക്കു കല്ലെറിഞ്ഞു. ലെഗ്ഗേരിയില്‍ പൊലീസ് വാന്‍ കത്തിച്ചു. മണ്ഡ്യ മദ്ദൂരില്‍ യുവാവ് തീയില്‍ ചാടി ആത്മാഹുതിക്കു ശ്രമിച്ചു.

മൈസൂരുവില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മൈസൂരുവിലെ വീടിനു നേരെയും കല്ലേറുണ്ടായി. ക്രമസമാധാനപാലനത്തിനു 15,000 പൊലീസുകാരെ വിന്യസിച്ചു. 10 കമ്ബനി കേന്ദ്ര സേന കര്‍ണാടകയിലെത്തി. കൂടുതല്‍ കേന്ദ്രസേനയെ എത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

No comments:

Post a Comment