Monday, 12 September 2016

കാവേരി സംഘര്‍ഷം: മലയാളികളെ നാട്ടിലെത്താന്‍ സ്പെഷ്യല്‍ ട്രെയിന്‍



ബാംഗ്ലൂര്‍: കാവേരി സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്താന്‍ സ്പെഷ്യല്‍ ട്രെയിന്‍. കേരളത്തിന്റേയും കര്‍ണാടകത്തിന്റേയും അഭ്യര്‍ത്ഥന സ്വീകരിച്ച്‌ ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് റെയില്‍വേ സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ 11.15ന് ബാംഗ്ലൂര്‍ സിറ്റി സ്റ്റേഷനില്‍ പുറപ്പെടുന്നു ട്രെയിനിന് കന്റോണ്‍മെന്റ, കെആര്‍ പുരം, കര്‍മലാരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. ഈ തീവണ്ടിയുടെ എല്ലാ കോച്ചുകളും ജനറല്‍ ആയിരിക്കും.
തിരുവനന്തപുരത്തേക്കാണ് തീവണ്ടിയെങ്കിലും മലബാറിലേക്കുള്ള യാത്രക്കാര്‍ക്കും ഈ തീവണ്ടി ഉപയോഗപ്പെടുത്താം. ഷൊര്‍ണ്ണൂര്‍ വഴി കടന്നു പോകുന്ന ഈ ട്രെയിന്‍ അവിടെ എത്തിയ ശേഷം വടക്കന്‍ കേരളത്തിലുള്ള യാത്രക്കാര്‍ക്കായി ഷൊര്‍ണ്ണൂരില്‍ നിന്ന് കണ്ണൂരിലേക്ക് മറ്റൊരു സ്പെഷ്യല്‍ ട്രെയിനും സര്‍വ്വീസ് നടത്തുന്നതായിരിക്കും.
ചൊവ്വാഴ്ച വൈകിട്ടും കേരളത്തിലേക്ക് പ്രത്യേക തീവണ്ടിസര്‍വ്വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. അതേസമയം സംഘര്‍ഷത്തെ തുടര്‍ന്ന് ബെംഗളൂരുവില്‍ കുടുങ്ങികിടക്കുന്ന 43 കെഎസ്‌ആര്‍ടിസി ബസുകളും തിങ്കളാഴ്ച അര്‍ധരാത്രിയോടെ നാട്ടിലേക്ക് പുറപ്പെട്ടു തുടങ്ങി. ആദ്യഘട്ടത്തില്‍ അഞ്ചു ബസുകള്‍ പോലീസ് സംരക്ഷണയോടെ മംഗലാപുരം വഴി കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. പുലര്‍ച്ചയ്ക്ക് മുന്‍പേ തന്നെ അവശേഷിക്കുന്ന ബസുകളും കേരളത്തിലേക്ക് പുറപ്പെടും എന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കേരളസര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ചൊവ്വാഴ്ച കേരളത്തിലേക്ക് പുറപ്പെടുന്ന മൂന്ന് തീവണ്ടികളില്‍ അധികബോഗികള്‍ അനുവദിച്ചിട്ടുണ്ട്. ബെംഗളൂരുഎറണാകുളം ഇന്റെര്‍സിറ്റി, ബെംഗളൂരുകൊച്ചുവേളി എക്സപ്രസ്, ബെംഗളൂരുകന്യാകുമാരി ഐലന്‍ഡ് തീവണ്ടികളില്‍ റിസര്‍വേഷനില്ലാത്ത അധികകോച്ചുകള്‍ ഘടിപ്പിക്കും.

No comments:

Post a Comment